Latest NewsNewsIndia

ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. മലയാള ഭാഷയെ പ്രോൽസാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് കേജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

Read also: സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടേക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി അരവിന്ദ് കേജ്‌രിവാൾ

മലയാളികൾ ബുദ്ധിമാൻമാരാണ്. സർക്കാർ ജോലി, പത്രപ്രവർത്തനം എന്നീ മേഖലകളിൽ അവരുടെ കഴിവ് പ്രകടമാണ്. വിദ്യാഭ്യാസ മേഖലയിൽ ഡൽഹി സർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികൾക്കും പ്രചോദനവും മാതൃകയും കേരളമാണ്. ഡൽഹിയെ സ്വന്തം വീടുപോലെ കരുതുന്ന മലയാളികൾ വികസനത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button