Latest NewsNewsInternational

വിമാനം കാറിന് മുകളിൽ വീണു; അമ്പരന്ന് മറ്റ് യാത്രക്കാർ

ന്യൂയോർക്ക്: ദേശീയപാതയിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുന്നതിനിടെ കാറിന് മുകളിൽ വിമാനം വീണു. അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ റോഡിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീടാണ് അതൊരു ചെറുവിമാനമാണെന്ന് പലരും തിരിച്ചറിഞ്ഞത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

Read also:ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്ന് തോന്നുന്നില്ല- യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

58കാരനായ ജൂലിയസ് ടൊല്‍സന്‍ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകനൊപ്പം ജോലിയുടെ അവശ്യത്തിനായി അന്നപൊലിസിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും വാഹനം പെട്ടന്ന് ഇടിച്ചുനിന്നുവെന്നും കാറിലുണ്ടായിരുന്ന എറിക് ഡിപ്രോസ്പരോ പറയുകയുണ്ടായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button