KeralaLatest NewsIndia

സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് കയറി, ടയറിനുള്ളില്‍ കുടുങ്ങിയയാളെയും കൊണ്ട് ബസ് ഓടി

കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറി. ഒഴിവായത് വലിയ ദുരന്തം ബൈക്കുകൾക്കിടയിലേക്ക് കയറിയ ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. വഴിയാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. . കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. ദേശീയ പാതയില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം നടന്നത്.

അത്ഭുതകരമായാണ് ടയറിനുള്ളില്‍ കുടുങ്ങിയയാള്‍രക്ഷപ്പെട്ടത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കു പറ്റി. ഏതാനും ബൈക്കുകളും അശ്രദ്ധമായി വന്ന ബസ്സിടിച്ച്‌ തകര്‍ന്നിട്ടുണ്ട്. വീഡിയോ കടപ്പാട് മാതൃഭൂമി ചാനൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button