Latest NewsNewsIndia

ട്യൂഷന്‍ അദ്ധ്യാപികയെ 12വയസുകാരൻ കുത്തികൊലപ്പെടുത്തി

മുംബൈ: ട്യൂഷന്‍ അദ്ധ്യാപികയെ 12വയസുകാരൻ കുത്തികൊലപ്പെടുത്തി. മുംബൈ ശിവജിനഗറിൽ 30കാരിയായ അദ്ധ്യാപികയാണ് സ്വന്തം വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. അമ്മയുമായി ടീച്ചർ വഴക്കിട്ടത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Also read : പള്ളിയ്ക്ക് നേരെ ആക്രമണം : പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

കുട്ടിയുടെ അമ്മ ട്യൂഷന്‍ ടീച്ചറോട്  പണം കടമായി ആവശ്യപ്പെട്ടു. എന്നാല്‍, കൈയില്‍ പണമില്ലെന്ന് അദ്ധ്യാപിക പറഞ്ഞതോടെ ഇരുവരും വാക്കുതര്‍ക്കത്തിലായി. ഇതിനിടയില്‍ 12കാരന്‍ അധ്യാപികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12കാരനെ കസ്റ്റഡിയിലെടുത്തിതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button