Latest NewsNewsHealth & Fitness

പ്രായമാകുമ്പോൾ തടി കൂടുമോ? മനസ്സിലാക്കിയിരിക്കാം ചില കാര്യങ്ങൾ

പ്രായമാകുമ്പോൾ തടി കൂടുമോ? ഈ വിഷയത്തില്‍ ഫ്രാന്‍സില്‍ നിന്നും സ്വീഡനില്‍ നിന്നുമുള്ള ഒരു കൂട്ടം വിദഗ്ധര്‍ ചേര്‍ന്നൊരു പഠനം നടത്തി. ‘നാച്വര്‍ മെഡിസിന്‍’ എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. കോശങ്ങള്‍ കൊഴുപ്പിനെ പുറന്തള്ളുന്ന പ്രക്രിയയില്‍ കുറവ് വരുന്നത് മൂലമാണത്രേ പ്രായമാകുമ്പോള്‍ വണ്ണം വയ്ക്കുന്നത്.

ALSO READ: പോക്കറ്റടി: ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്

ശരീരത്തില്‍ നിന്ന് കൊഴുപ്പ് പുറത്തുപോകാതിരിക്കുകയും അതേസമയം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ കുറവ് വരാതിരിക്കുകയും ചെയ്യുന്നതോടെ എളുപ്പത്തില്‍ ശരീരഭാരം വര്‍ധിക്കുമത്രേ.

ALSO READ: കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ

പ്രായമാകുന്നതിന് അനുസരിച്ച് കൊഴുപ്പും കലോറിയും എടുക്കുന്നത് കുറയ്ക്കുന്നത് നന്നായിരിക്കുമെന്നും നല്ല ഡയറ്റും വ്യായാമവും ഒരു പരിധി വരെ അമിതവണ്ണത്തില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നും കൂടി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button