Latest NewsNewsFashion

സ്ത്രീകൾ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രം; ഫിറ്റ് ഇന്‍ ഷേപ്പ്

ലെഗ്ഗിൻസ് വിദേശീയരുടെ അടിവസ്ത്രമാണെന്നും അത് നമ്മുടെ നാട്ടിൽ സ്ത്രീകൾ ഉപയോഗിക്കുന്നത് വളരെ മോശമായ പ്രവണതയാണെന്നും ഇപ്പോഴും പലരും അഭിപ്രായപ്പെടുന്നു

ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിൻസ്‌. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിംഗ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിംഗ്‌സ് വിപണിയിലെത്തി തുടങ്ങി. തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്.

ALSO READ: ഭോഗം ധ്യാനം പോലെ മനോഹരം; സെക്സ് ഗുരു ഓഷോ രജനീഷ് പറഞ്ഞത്

ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിംഗ്‌സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിംഗ്‌സിന്റെ ജനപ്രിയത കൂട്ടി. കണങ്കാല്‍ വരെയുളള ലെഗ്ഗിംഗ്‌സാണ് കൂടുതല്‍ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാല്‍മുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിംഗ്‌സും ലഭ്യമാണ്.

ALSO READ: പോസ്​റ്റ്​മാനല്ല, വീട്ടുപടിക്കൽ ഇനി ‘എ.ടി.എം മാൻ’

ലെഗ്ഗിൻസ് വിദേശീയരുടെ അടിവസ്ത്രമാണെന്നും അത് നമ്മുടെ നാട്ടിൽ സ്ത്രീകൾ ഉപയോഗിക്കുന്നത് വളരെ മോശമായ പ്രവണതയാണെന്നും ഇപ്പോഴും പലരും അഭിപ്രായപ്പെടുന്നു. എന്തുകൊണ്ട് ലെഗ്ഗിൻസ് ഒരു മോശം വേഷമാകുന്നു? ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്ന തരം വസ്ത്രമാണ് ലെഗ്ഗിൻസ് നിർമ്മാണത്തിനായി ഉപയോഗിച്ചു വരുന്നത്. ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് അതുകൊണ്ടു തന്നെ ലെഗ്ഗിൻസ് ഉടലിനോട് പറ്റിച്ചേർന്നു കിടക്കും. ഈ ഉടൽ പതിപ്പിനോടാണ് പലർക്കും എതിർപ്പുകളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button