KeralaLatest NewsNews

ഇന്ന് മുതൽ മഴ കനക്കും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ച ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലയിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കും; അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ

അതേസമയം ഇതുവരെ സംസ്ഥാനത്തു ലഭിച്ചത് കാലവര്‍ഷക്കാലത്ത് സാധാരണ കിട്ടേണ്ട ശരാശരിയെക്കാള്‍ 13 % കൂടുതല്‍ മഴയാണെന്ന് കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. 42 ശതമാനം. കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 38%.

shortlink

Related Articles

Post Your Comments

Related Articles


Back to top button