Latest NewsSaudi ArabiaNewsGulf

സൗദിയിലേയ്ക്ക് കൂടുതല്‍ സെന്യത്തെ അയച്ച് അമേരിക്ക

വാഷിംഗ്ടണ്‍ : സൗദിയിലേയ്ക്ക് കൂടുതല്‍ സെന്യത്തെ അയച്ച് അമേരിക്ക. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. അമേരിക്കക്കും ഇറാനും ഇടയില്‍ സമവായം രൂപപ്പെടുത്താനുള്ള മധ്യസ്ഥ നീക്കവും സജീവമാണ്. സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം.

Read Also : ഇറാനെതിരായ നീക്കം : സേന പുനര്‍ വിന്യാസത്തിന് അമേരിക്കക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കിയതായി സൂചന : ജിസിസി അടിയന്തിര യോഗം ചേരും

യുദ്ധം പ്രഖ്യാപിക്കാന്‍ എളുപ്പമാണെങ്കിലും പരമാവധി സംയമനം പാലിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയും തല്‍ക്കാലം സ്ഥിതിഗതികള്‍ നേരിടാനാണ് തീരുമാനം.

Read Also :അമേരിക്ക-ഇറാന്‍ തര്‍ക്കം അവസാനിപ്പിയ്ക്കാന്‍ പുതിയ ഉപാധി മുന്നോട്ട് വെച്ച് ഖത്തര്‍ ദോഹ : അമേരിക്ക-ഇറാന്‍ തര്‍ക്കം

സങ്കീര്‍ണമായാല്‍ മാത്രം സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നും യു.എസ് ഭരണകൂടം തീരുമാനിച്ചാതായാണ് റിപ്പോര്‍ട്ട്. സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കന്‍ നടപടിയെയും ഇറാന്‍ സൈനിക നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു.

എന്നാല്‍ സൗദിയിലെത്തുന്ന യു.എസ് സൈന്യവും ഗള്‍ഫ് സമുദ്രത്തില്‍ നിലയുറപ്പിച്ച യു.എസ് പടക്കപ്പലുകളും ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ പര്യാപ്തമാണെന്ന് പെന്റഗണ്‍ വിലയിരുത്തുന്നു.

കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്ക കൈമാറും എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അനൗപചാരിക ചര്‍ച്ചകള്‍ തുടരുകയാണ്.

അതേ സമയം ഫ്രാന്‍സിന്റെയും മറ്റും നേതൃത്വത്തില്‍ ഇറാനും അമേരിക്കക്കും ഇടയില്‍ സമവായ സാധ്യതയും ആരായുന്നുണ്ട്. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും എത്തുന്നുണ്ട്.

ഇരുനേതാക്കളും അമേരിക്കന്‍ നേതൃത്വവും തമ്മില്‍ ചര്‍ച്ചയുടെ സാധ്യത ഉരുത്തിരിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരത്തെയാണ് പിന്തുണക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button