KeralaLatest NewsNews

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

ന്യൂ ഡൽഹി : സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ ചിലയിടങ്ങളിൽ സെപ്റ്റംബർ 27 വരെയാണ് കനത്ത മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ പടിഞ്ഞാറ് മധ്യ ഭാഗത്ത് വടക്കൻ ആന്ധ്ര തീരത്തോട് ചേർന്ന് നാളെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴക്ക് കാരണം. നാളെ അറബിക്കടലിൽ 55 മുതൽ 75 കിലോമീ‌റ്റ‌ർ വേഗതയിൽ ക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Also read : ‘ഹിക്ക ചുഴലിക്കാറ്റ്’; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments


Back to top button