Latest NewsNewsIndia

ട്രാഫിക് പോലീസ് അമിത പിഴ ഈടാക്കി; ബൈക്ക് യാത്രക്കാരന്റെ പ്രതിഷേധമിങ്ങനെ

ഇന്‍ഡോര്‍: ട്രാഫിക് പോലീസ് അമിത പിഴ ഈടാക്കിയതിനെ തുടര്‍ന്ന് ബൈക്കിന് തീയിട്ട് യാത്രക്കാരന്‍. ഇന്‍ഡോറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. പിഴ നല്‍കിയതോടെ ബൈക്കിന് തീയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ നിരന്തരം ഉപദ്രവിക്കുന്നതായും അവരില്‍ നിന്ന് അമിതമായി പണം ഈടാക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ‘ പോലീസ് ബൈക്ക് തടഞ്ഞ് നിര്‍ത്തി 500 രൂപ ആവശ്യപ്പെട്ടെന്നും തന്നെ പിഴയില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ഒരു മണിക്കൂറോളം യാത്രക്കാരന്‍ അവരോട് അപേക്ഷിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സഹികെട്ട യാത്രക്കാരന്‍ ബൈക്കിന് തീയിട്ട ശേഷം ഓടി രക്ഷപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഉടന്‍ തന്നെ പോലീസുകാര്‍ തീയണച്ചുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പാര്‍ദെസിപുര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാഹുല്‍ ശര്‍മ പറഞ്ഞു.

ALSO READ: മോദിയും ട്രംപും ഒരു ഫ്രെയിമില്‍; ഇരുവര്‍ക്കുമൊപ്പം ഒരു കുട്ടിയും- ആ സെല്‍ഫി പിറന്നതിങ്ങനെ

ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ചാണ് യാത്രക്കാരില്‍ നിന്നും പണം തട്ടുന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. അവര്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്നും തങ്ങള്‍ക്ക് അവരുടെ പേരുകള്‍ അറിയില്ലെന്നും യാത്രക്കാര്‍ പറയുന്നു. കാറുകള്‍, വാനുകള്‍ തുടങ്ങി മിക്ക വാഹനങ്ങളും നിര്‍ത്തി അവര്‍ പരിശോധന നടത്താറുണ്ടെന്നും അമിത പിഴ ഈടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ട്രാഫിക് പോലീസുകാര്‍ തങ്ങളെ തടഞ്ഞു നിര്‍ത്തി 1000 രൂപ പിഴയടപ്പിച്ചുവെന്നും പിന്നീട് തങ്ങളെ വിട്ടയക്കാന്‍ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഒരു യാത്രക്കാരന്‍ പറയുന്നു. എന്നാല്‍ മധ്യപ്രദേശില്‍ പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.

ALSO READ: നായ്ക്കുട്ടികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്; ഗര്‍ഭിണിയാണെങ്കിലും ഇത് ഇത്തിരി കടന്നു പോയില്ലേ എന്ന് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button