Latest NewsNews

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു : മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു

മുംബൈ : ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു, മുംബൈയിൽ ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപെട്ടു ഗണേഷ് പവാര്‍ എന്നയാളെ പന്ത് നഗര്‍ പോലീസ് പിടികൂടി. ഞായറാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം 6.30- ഓടെ മണ്ഡോട്ടിന്‍റെ സ്ഥാപനത്തിലെത്തിയ ഗണേഷ് പവാര്‍ ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും, ഗണേഷ് പവാര്‍ മണ്ഡോട്ടിന്‍റെ കഴുത്തില്‍ കുത്തുകയുമായിരുന്നു.

Also read : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ഗണേഷിനും നിസ്സാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. മേലുദ്യോഗസ്ഥന്‍റെ നടപടിയിലുണ്ടായ ദേഷ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നും, ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറ‍ഞ്ഞു.

ഫെബ്രുവരി 20-തിനാണ് ഗണേഷ് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സെപ്തംബര്‍ 18- ന് ഇയാളെ പിരിച്ചുവിട്ടു. ഒരുമാസത്തെ ശമ്പളവും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ഗണേഷ് പവാര്‍ ആരോപിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button