KeralaLatest NewsNews

ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയെ പരാമര്‍ശി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റേത് പോലെ എന്ത് ചെയ്താലും വിഹിതം കൈപ്പറ്റുന്ന സാഹചര്യം ഇടത് സര്‍ക്കാരില്‍ ഉണ്ടാകില്ല. യു.ഡി.എഫ് ഭരണകാലത്തെ പോലെ പദ്ധതികൾ ഒന്നും നടക്കരുതെന്ന ആഗ്രഹമാണ് യു.ഡി.എഫ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനുമുള്ളത്. പക്ഷേ, അത് മനസില്‍ വച്ചാല്‍ മതി. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read also: ജയിലിൽ കഴിയുന്ന പി. ചിദംബരത്തെ സോണിയയും മന്‍മോഹന്‍ സിംഗും കാണാനെത്തി

വികസനം നടക്കാതിരിക്കാനാണ് കിഫ്ബിക്കെതിരായ ആരോപണം. നിയമപരമായും വ്യവസ്ഥകളോടെയും പ്രവര്‍ത്തിക്കുന്നതാണ് കിഫ്ബി. അഞ്ച് വര്‍ഷം കൊണ്ട് അമ്പതിനായിരം കോടിയുടെ പദ്ധതി കിഫ്ബിയിലൂടെ നടപ്പാക്കാനാണ് തീരുമാനിച്ചത്. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ മുപ്പതിനായിരം കോടിയുടെ പദ്ധതിയായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്ക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പണം കണ്ടെത്തുന്നതെല്ലാം കിഫ്ബി ഫണ്ടിലൂടെയാണ്. പ്രതിപക്ഷ നേതാവിന്റെ പരിഹാസ്യമായ വാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button