KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക തീരത്ത് രൂപം കൊണ്ട അന്തരീക്ഷച്ചുഴിയാണ് വീണ്ടും മഴ ശക്തമാകാൻ കാരണം. ഇപ്പോഴിത് ഗോവന്‍ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്.

കേരള തീരത്ത് 55 കി.മി വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റം രണ്ടാഴ്ചയോളം വൈകിയേക്കും. ഇതു വരെ 13 ശതമാനം മഴയാണ് സംസ്ഥാനത്ത് അധികമായി പെയ്തത്. കോഴിക്കോട് 36 ശതമാനവും പാലക്കാട് 40 ശതമാനവും അധികം മഴ ലഭിച്ചു. ഇടുക്കിയില്‍ 10 ശതമാനവും വയനാട്ടില്‍ 5 ശതമാനവും കുറവ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button