Latest NewsNewsIndia

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സ്ത്രീകളടക്കം നിരവധിപേര്‍ മരിച്ചു

 

മുംബൈ : അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സ്ത്രീകളടക്കം നിരവധിപേര്‍ മരിച്ചു . മഹാരാഷ്ട്രയിലെ പുനെ മേഖലയിലാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 5 സ്ത്രീകളടക്കം 17 പേര്‍ മരിച്ചച്ചതായി റിപ്പോര്‍ട്ട് ഉള്ളത്. പൂനെ നഗരത്തില്‍ മാത്രം 12 പേര്‍ മഴക്കെടുതികളില്‍ മരിച്ചു. മതില്‍ ഇടിഞ്ഞ് 9 വയസ്സുള്ള ആണ്‍കുട്ടിയടക്കം 5 പേര്‍ മരിച്ചു.

മുംൈബ-ബെംഗളുരു ഹൈവേയില്‍ ഖേഡ്-ശിവപുര്‍ ഗ്രാമത്തില്‍ ദര്‍ഗയില്‍ ഉറങ്ങുകയായിരുന്ന 5 പേര്‍ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ജില്ലയില്‍ വിവിധ മേഖലകളില്‍ നിന്ന് 16,000 േപരെ ഒഴിപ്പിച്ചു. ഇവര്‍ക്കായി 44 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

വെളളപ്പൊക്കം പതിവില്ലാത്ത പൂനെ മേഖലയില്‍ അപ്രതീക്ഷിതമായി പെയ്ത മഴയാണു ദുരന്തം വിതച്ചത്. ബുധനാഴ്ച തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. അഴുക്കു ചാലുകളിലെ ഒഴുക്കു തടസ്സപ്പെട്ടതോടെ വെള്ളപ്പൊക്കമായി. നഗരത്തില്‍ വിവിധ മേഖലകളില്‍ വലിയ തോതില്‍ െവള്ളക്കെട്ടുണ്ടായി. ബാരാമതിയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button