KeralaLatest NewsNews

പാലായിലെ തിരിച്ചടി വരുന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കില്ല, സി പി എമ്മല്ല ബി ജെ പിയാണ് മുഖ്യ എതിരാളികൾ; യു.ഡി.എഫ് കൺവീനറുടെ പ്രതികരണം പുറത്ത്

തിരുവനന്തപുരം: ഞങ്ങളുടെ മുഖ്യ എതിരാളികൾ സി പി എമ്മല്ല ബി.ജെ.പിയാണ്. സി.പി.എമ്മിന്റെ സ്ഥാനം മൂന്നാമതാണെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വ്യക്തമാക്കി. പാലായിലെ തിരിച്ചടി വരുന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.

ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി ഉന്നയിക്കും. പാലായിലേത് എൽ‌.ഡി.എഫിന്റെ രാഷ്ട്രീയ വിജയമായി കണക്കാക്കാൻ കഴിയില്ല. ബെന്നി ബെഹനാൻ പറഞ്ഞു. മാണി.സി.കാപ്പൻ ബി.ജെ.പി.യുമായി ചില പാലങ്ങൾ ഉണ്ടാക്കാൻ നോക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് കഴിഞ്ഞ തിര‌ഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് എവിടെപ്പോയി. ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ട് കച്ചവടം നടത്തിയെന്ന് പറഞ്ഞവർ തന്നെയാണ് ഇപ്പോഴവരുമായി കച്ചവടം നടത്തുന്നത്. ബെന്നി ബെഹനാൻ പറഞ്ഞു.

കേരള കോൺഗ്രസിനകത്തെ തർക്കങ്ങളും മുറുമുറുപ്പുകളുമാണ് പാലായിലെ എൽ.ഡ‌ി.എഫ് വിജയത്തിന് കാരണമായത്. പല പ്രശ്നങ്ങളും മുന്നണി നേതൃത്വം ഇടപെട്ട് പരിഹരിച്ചെങ്കിലും പ്രതീക്ഷിച്ചതും അപ്രതീക്ഷിതവും അനുവദനീയമല്ലാത്തതുമായ ചില സംഭവങ്ങളാണ് മത്സരിക്കുന്ന പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചത്. നടന്ന സംഭവങ്ങളിൽ പിന്നീട് പരിഹാരമുണ്ടാക്കിയിട്ട് കാര്യമില്ലല്ലോ. സി.പി.എം അവിടെ രാഷ്ട്രീയ കാമ്പയിനുമൊന്നുമല്ല നടത്തിയത്. പാലായിൽ എൽ.ഡി.എഫിന് കഴിഞ്ഞ തവണ കിട്ടിയ വോട്ട് ലഭിച്ചിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button