Latest NewsKeralaNews

മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ സമയം നീട്ടികിട്ടണമെന്ന ആവശ്യം : തീരുമാനമിങ്ങനെ

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് സമയം നീട്ടി നൽകില്ല. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സബ് കളക്ടർ സ്നേഹില്‍ കുമാര്‍ പറഞ്ഞു. ഒഴിഞ്ഞു പോകാത്തവർക്കെതിരെ നടപടി ഉണ്ടാകും. ഫ്ലാറ്റുടമകളില്‍ 94 പേര്‍ മാത്രമാണ് താല്‍ക്കാലിക പുനരധിവാസത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. പുനരധിവാസം ആവശ്യമുള്ളവർക്ക് അപേക്ഷ നല്കാൻ രണ്ട് തവണ അവസരം നൽകിയതിനാൽ നിയും സമയം നീട്ടിനല്‍കാൻ സാധിക്കില്ല. ഫ്ലാറ്റുകൾ സുഗമമായി ഒഴിയാൻ വേണ്ടി മാത്രമാണ് വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിച്ചതെന്നും,ഒഴിയാനുള്ള കാലാവധി കഴിഞ്ഞാൽ …
സമയ പരിധി അവസാനിച്ചാൽ ഫ്ളാറ്റുകളിലടെ വെള്ളവും,വൈദ്യുതിയും വിച്ഛേദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം തന്നെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ പരിസരവാദികള്‍ ഭയപ്പെടേണ്ടതില്ലെന്നും . ഫ്ളാറ്റുകൾ പൊളിക്കുന്ന സമയത്ത് നഷ്ടങ്ങൾ ഉണ്ടായാൽ, കരാറെടുത്ത ഏജൻസികളിൽ നിന്ന് ഈടാക്കി പരിസരവാസികള്‍ക്ക് നല്‍കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button