Latest NewsIndian Super LeagueNewsFootballSports

ഐഎസ്എൽ ആറാം സീസണിന് മുന്നോടിയായി സുപ്രധാന പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കൊച്ചി: ഐഎസ്എൽ ആറാം സീസൺ പോരാട്ടങ്ങൾക്ക് മുന്നോടിയായി സുപ്രധാന പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷാറ്റോറി. ടീമിൽ അടിക്കടി മാറ്റങ്ങൾ വരുത്തില്ലെന്ന് അദ്ദേഹം അറിയിച്ചു. പരിചയ സമ്പത്തുള്ളതിനാലാണ് നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബച്ചെയെ നായകനായി തെരഞ്ഞെടുത്തത്. യുഎഇയിലെ പ്രീസീസൺ മത്സരങ്ങളിൽ പങ്കെടുക്കാനാവത്തത് തിരിച്ചടിയായെങ്കിലും ഐഎസ്എൽ ആറാം സീസണിന് ബ്ലാസ്റ്റേഴ്സ് ടീം പൂർണ്ണ സജ്ജമാണ് എന്നും ഷാറ്റോറി വ്യക്തമാക്കി. കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടായ മാറ്റങ്ങൾ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

 നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്തിച്ചത് ഡച്ച് പരിശീലകനായ എൽകോ ഷാറ്റോറി- ഒഗ്‌ബച്ചെ കൂട്ടുകെട്ടായിരുന്നു. ഇവർ ഇത്തവണ ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button