Latest NewsIndiaDevotional

മഹാനവമിയുടെ പ്രത്യേകത ആയുധ പൂജ, അനുഷ്ഠാനങ്ങൾ ഇവ

ഓരോ മനുഷ്യനും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത ഉപകരണങ്ങള്‍ ഇന്ന് പൂജിക്കും.

ഭാരതത്തിലെ ദേശീയോത്സവങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് നവരാത്രി ഉത്സവം. അതിന്റെ ഭാഗമായുള്ള മഹാനവമി ആഘോഷങ്ങള്‍ക്ക് ഇന്ന് നാടെങ്ങും ഒരുങ്ങുകയാണ്. ജാതിമതഭേദമന്യേ എല്ലാ സ്ഥാപനങ്ങളിലും ഇന്ന് മഹാനവമി ആഘേഷിക്കുന്നു. ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഇന്നലെ വൈകുന്നേരം പുസ്തകങ്ങള്‍ പൂജയ്ക്ക് വച്ച് കഴിഞ്ഞു. ഇന്നാണ് ആയുധപൂജ. ഓരോ മനുഷ്യനും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത ഉപകരണങ്ങള്‍ ഇന്ന് പൂജിക്കും. ഇത് സര്‍വ്വൈശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ സ്ഥാപനങ്ങള്‍ മാത്രമല്ല വീടുകളും വാഹനങ്ങളും എല്ലാം തന്നെ ശുചീകരിച്ച് പൂജയ്ക്കായി വച്ചു.

ഇന്ന് വൈകുന്നേരമാണ് പ്രധാന പൂജ. നാളെയാണ് വിജയദശമി. ഭാരതീയ പാരമ്പര്യമനുസരിച്ച് എല്ലാവിധ പൊതുചടങ്ങുകള്‍ക്ക്, പ്രത്യേകിച്ച് കലകള്‍ക്ക് തുടക്കം കുറിക്കുന്നത് നാളെയാണ്. ഇത് സര്‍വ്വൈശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ സ്ഥാപനങ്ങള്‍ മാത്രമല്ല വീടുകളും വാഹനങ്ങളും എല്ലാം തന്നെ ശുചീകരിച്ച് പൂജയ്ക്കായി വച്ചു. ഇന്ന് വൈകുന്നേരമാണ് പ്രധാന പൂജ.കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.

ആയുധപൂജ കേവലം ഒരാചാരമോ അനുഷ്ഠാനമോ അല്ല. നവരാത്രിയിലെ അതിപ്രധാനമായൊരു ഭാഗമാണ് ആയുധപൂജ. നമ്മുടെ സംസ്‌കാരത്തിലെ ഒരു സവിശേഷതയാണത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണമെന്തായാലും, പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി അതിനെ വന്ദിച്ചിരിക്കണം. നിലമുഴുന്ന കര്‍ഷകന്‍ കലപ്പയെ തൊട്ടുവണങ്ങിയിട്ടേ അയാളുടെ പണി തുടങ്ങുകയുള്ളു. അതുപോലെത്തന്നെ പുസ്തകത്തെ വന്ദിച്ചിട്ടേ നമ്മള്‍ വായന തുടങ്ങു. എല്ലാ തരം പണി ആയുധങ്ങള്‍ക്കുമുള്ള പൂജയാണ്, ആയുധപൂജ. അതില്‍ കലയെന്നോ, കൃഷിയെന്നോ, വിദ്യയെന്നോ, വ്യവസായമെന്നോ, യുദ്ധമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളേയും നന്ദിയോടും ആദരവോടുംകൂടി സമീപിക്കുക.

മനസ്സില്‍ സ്നേഹവും കൂറുമില്ലെങ്കില്‍ അവ വേണ്ടതുപോലെ പ്രയോജനപ്പെടുകയില്ല എന്നാണ് വിശ്വാസം. ഉപകരണത്തിന്റെ മനസ്സു കുളിര്‍ന്ന് അവ ഉപയോഗിക്കുന്നതിന് വേണ്ട ഫലം തരുന്നു. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

Tags

Post Your Comments


Back to top button
Close
Close