Latest NewsKeralaNews

കസ്റ്റഡി മരണം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൂടുതല്‍ നടപടികളിലേക്ക്

തൃശ്ശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡിയിൽ പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൂടുതല്‍ നടപടികളിലേക്ക്. നിരന്തരം ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കുന്നതിനാലാണ് പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. ഇന്ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏഴ് ഉദ്യോഗസ്ഥരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതിചേര്‍ക്കപ്പെട്ടവരില്‍ എക്സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്തിനെ ഒഴിവാക്കിയിരുന്നു. ശ്രീജിത്ത് മര്‍ദ്ദനത്തില്‍ പങ്കാളിയല്ലാത്തതിനാലാണ് ഇയാളെ കേസില്‍ പ്രതി ചേര്‍ക്കാത്തതെന്ന് പൊലീസ് അറിയിച്ചു.

അഡീഷണല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എക്സൈസ് സംഘത്തിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം. സ്മിബിന്‍, എം.ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button