Latest NewsUAE

യുഎഇയിൽ വാഹനാപകടത്തിൽ രണ്ട് മരണം

ഷാര്‍ജ: യുഎഇയിൽ അമിത വേഗതയിലായിരുന്ന കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറും മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഷാര്‍ജ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാഴാഴ്ച രാവിലെ 8.20നാണ് അപകടം നടന്നത്. ഖോര്‍ഫഖാനില്‍ യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, കാല്‍നട യാത്രക്കാരനായ പാകിസ്ഥാന്‍ പൗരനെയാണ് ഇടിച്ചത്. ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 44കാരനായ പാകിസ്ഥാന്‍ പൗരനും ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button