Latest NewsNewsIndia

കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിച്ച പ്രവാസിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വേണ്ട : മൃതദേഹം സൗദിയില്‍ സംസ്‌ക്കരിച്ചു : സ്‌പോണ്‍സറില്‍ നിന്ന് നാല് ലക്ഷം രൂപയും വീട്ടുകാര്‍ കൈപ്പറ്റി

ഖമീസ് മുഷയിത്ത് : കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിച്ച പ്രവാസിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വേണ്ട. മൃതദേഹം സൗദിയില്‍ സംസ്‌ക്കരിച്ചു. തമിഴ്‌നാട് സ്വദേശിയ്ക്കാണ് ഈ ദുരനുഭവം. അതേസമയം, സ്‌പോണ്‍സറില്‍ നിന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപറ്റിയ ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം കയ്യൊഴിഞ്ഞത്. ഇതോടെ മൃതദേഹം സൗദിയിലെ അസീറില്‍ സംസ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തമിഴ്നാട് സ്വദേശി കണ്ടസ്വാമി ആത്തിയപ്പന്‍(47) മരിച്ചത്. രോഗബാധിതനായി നജ്റാനില്‍ നിന്ന് നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

സ്വദേശി പൗരന്റെ കീഴില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ വച്ച് സ്വാഭാവിക മരണം സംഭവിച്ചു നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സര്‍ നാലു ലക്ഷം രൂപ ബന്ധുക്കള്‍ക്ക് കൈമാറി. തുക ലഭിച്ച ശേഷം മൃതദേഹം ആവശ്യമില്ലെന്ന് അറിയിക്കുകയുംം സൗദിയില്‍ തന്നെ സംസ്‌കരിക്കാന്‍ തമിഴ്നാട് സ്വദേശിയായ ഇസ്മയില്‍ എന്നയാളെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇവിടെ മറവ് ചെയ്യുന്നതിന് ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക സ്വദേശിയും കോണ്‍സല്‍ സി ഡബ്യൂ അംഗവുമായ ഹനീഫ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button