Latest NewsNewsIndia

മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് അമിത് ഷാ

സംഗ്ലി: മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്ക് കഴിയുമെന്നും ഇത് ലോകത്തിനറിയാമെന്നും അദ്ദേഹം പറയുകയുണ്ടായി. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ നടത്തുന്ന വിമര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെയും എന്‍സിപിയെയും അമിത് ഷാ വിമർശിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ സുപ്രധാനമായ നീക്കമാണ് പ്രധാനമന്ത്രി നടത്തിയതെന്നും രാജ്യ സുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button