Latest NewsNewsIndiaBusiness

ബാങ്ക് വായ്പ : ഏവർക്കും സന്തോഷിക്കാവുന്ന തീരുമാനവുമായി എസ്ബിഐ

മുംബൈ : ഏവർക്കും സന്തോഷിക്കാവുന്ന തീരുമാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). അടിസ്ഥാന വായ്പ പലിശനിരക്ക് 0.1 ശതമാനം കുറച്ചു. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തിയതിനെ തുടർന്നാണ് നടപടി. ഇതനുസരിച്ച് 8.15 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായാണ് പലിശ കുറച്ചത്. ഈ വർഷം ആറ് തവണയാണ് എസ്ബിഐ പലിശ കുറച്ചത്. പുതിയതായി ഭവന, വാഹന വായ്പകൾ എടുക്കുന്നവർക്ക് കുറഞ്ഞ പലിശയുടെ നേട്ടം ലഭിക്കും.

അതേസമയം സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകിയിരുന്ന പലിശ കുറച്ചു. ഒരു ലക്ഷം രൂപ വരെ അക്കൗണ്ടിൽ ബാലൻസുണ്ടെങ്കിൽ നൽകിയിരുന്ന പലിശ 3.5 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായാണ് കുറച്ചത്. വിവിധ കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയിലും കുറവ് വരുത്തി. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 10 ബേസിസ് പോയിന്റാണ് കുറച്ചത്. പണലഭ്യത കൂടിയതിനെ തുടർന്നാണ് എസ്ബി അക്കൗണ്ടിലേയും സ്ഥിരനിക്ഷേപങ്ങളുടേയും പലിശ കുറയ്ക്കാൻ കാരണം. ഒക്ടോബർ 10 മുതൽ ഇത് പ്രാബല്യത്തിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button