Latest NewsIndia

പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധി: കടുത്ത വിമർശനവുമായി സല്‍മാന്‍ ഖുര്‍ഷിദ്

രാജിയോടെ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തില്‍ നിന്നും ശ്രദ്ധ തിരിഞ്ഞെന്നും ഖുര്‍ഷിദ് കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്‍റെ നടപടി തോല്‍വിയില്‍ നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം രാഹുലിന്‍റെ രാജിയോടെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്നും സല്‍മാന്‍ ഖുര്‍ഷിദ് വിമര്‍ശിച്ചു. രാഹുലിന്‍റെ രാജി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. രാജിയോടെ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തില്‍ നിന്നും ശ്രദ്ധ തിരിഞ്ഞെന്നും ഖുര്‍ഷിദ് കുറ്റപ്പെടുത്തി.

സ്വയം വിശകലനം നടത്തുവാനുള്ള അവസരം പാര്‍ട്ടിക്ക് നഷ്ടമായി. പാര്‍ട്ടിയില്‍ ഉണ്ടായ ശൂന്യതക്ക് താല്‍ക്കാലിക പരിഹാരമായാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തതെന്നും സല്‍മാല്‍ ഖുര്‍ഷിദ് പ്രതികരിച്ചു. മഹാരാഷ്ട്ര – ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയം സംബന്ധിച്ചും വലിയ പ്രതീക്ഷ വേണ്ടെന്ന് ഖുര്‍ഷിദ് പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയെ അദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് തുറന്നു വിമര്‍ശിക്കുന്നത്.

ആളൂർ പറഞ്ഞത് കളവോ? ആളൂരിന്റെ വാദങ്ങള്‍ തള്ളി ജോളിയുടെ സഹോദരന്‍ നോബി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു രാജിവ‌യ്‌ക്കുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചത്. മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും രാജിയില്‍ നിന്നു രാഹുല്‍ പിന്നോട്ടു പോയില്ല. അധ്യക്ഷസ്ഥാനത്തു നിന്ന് ഒഴിഞ്ഞാലും ബിജെപിക്കെതിരെ വര്‍ധിത വീര്യത്തോടെ പോരാടുമെന്നു രാഹുല്‍ പറഞ്ഞിരുന്നു.

രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണു സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റെടുത്തത്. എന്നാൽ സോണിയ ഗാന്ധി അധ്യക്ഷയായിട്ടും കോൺഗ്രസിന്റെ പ്രതിസന്ധിയിൽ അയവുണ്ടായിട്ടില്ലെന്നതാണ് വാസ്തവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button