Latest NewsKeralaNews

‘കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല’- ജോളിയായി ഡിനി തന്നെ വരും- കുറിപ്പ്

കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബര സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കൂടത്തായി കൂട്ടക്കൊലപാതകം മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇനിയെന്ത് ചെയ്യും എന്ന അവസ്ഥയിലായിരുന്നു നടി ഡിനി ഡാനിയല്‍. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരില്‍ ഒരു ചിത്രം ഡിനിയും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇന്നലെ റിലീസ് ചെയ്തിരുന്നു. എന്തായാലും മോഹന്‍ലാല്‍ ടീമിന്റെ സിനിമ പ്രഖ്യാപിച്ചതോടെ നിലപാട് വ്യക്തമാക്കി ഡിനി രംഗത്തെത്തി. കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുന്‍വിധികള്‍ക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാന്‍ അപേക്ഷയെന്ന് ഡിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിൽ 1966 ഇലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകൾ ഉണ്ടാക്കപ്പെട്ടു .

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വഴിവക്കിൽ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകൾക്ക് ആധാരമായി . ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിർമ്മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിൻമാറിയില്ല. 1967 ൽ ജൂൺ മാസത്തിൽ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു.
എക്സൽ പ്രൊസക്ഷന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത “മൈനത്തരുവി കൊലക്കേസ്” ഇൽ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്.
തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി എ തോമസ് സംവിധാനം ചെയ്ത “മാടത്തരുവി കൊലക്കേസ് ” ഇൽ കെ.പി ഉമ്മർ , ഉഷാകുമാരി എന്നിവർ വേഷമിട്ടു.

ഈ കേസിൽ 1967 ആദ്യം പള്ളിവികാരിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു 1967 ഇൽ തന്നെ ഹൈക്കോടതിയിൽ നിന്നും വിടുതൽ ചെയ്തു വാങ്ങി. 34 കൊല്ലങ്ങൾക്കു ശേഷം 2000 ആണ്ടിൽ പ്രസ്തുത വൈദികൻ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു . കുമ്പസാര രഹസ്യമായ യഥാർത്ഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാൻ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാൻ മടി കാട്ടാതിരുന്ന വികാരി ഒടുവിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പിൽക്കാലത്തും വൻ വാർത്തയായിരുന്നു.
ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകൾ രണ്ടും അക്കാലത്തു വൻ വിജയമായിരുന്നു താനും .

കൂടത്തായി യാതൊരു മത്സരങ്ങൾക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല . യാതൊരു മുൻവിധികൾക്കു വേണ്ടിയുള്ളതുമല്ല .
ഇതിനെ വെറും ഒരു സിനിമ ആയി കാണാൻ അപേക്ഷ .

https://www.facebook.com/dini.daniel.9/posts/10219805191867430

shortlink

Related Articles

Post Your Comments

Related Articles


Back to top button