Latest NewsNewsKuwait

കുവൈറ്റിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊ​ല്ലം പ​ന്ത​ള​മു​ക്ക് പു​ലി​പ്പാ​റ സ്വ​ദേ​ശി വി​ശ്വ​നാ​ഥ​ൻ സു​ജി​ത്ത് (31) ആണ് മരിച്ചത്. സു​ജി​ത്ത് താ​സ​മ​സ്ഥ​ല​ത്ത് എ​ത്താ​ൻ വൈ​കി​യ​തിനാൽ ഭാ​ര്യ സു​ഹൃ​ത്തു​ക്ക​ളെ വി​ളിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അ​ബാ​സി​യ ടെ​ലി​ക്ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ട​വ​റി​നു സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വന്തം കാ​റി​നു​ള്ളിൽ ​ നിന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെത്തിക്കാനുള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button