Latest NewsNewsBusiness

സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

കൊച്ചി : സംസ്ഥാനത്ത് മാറ്റമില്ലാതെ ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണ വില. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമാണ് ഇന്ന് വ്യാപാരം. ബുധനാഴ്ച സ്വർണ്ണ വില കൂടിയിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു വില.

കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വർദ്ധിച്ചത്. വ്യാഴാഴ്ച ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപയാണ് വർദ്ധിച്ചത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപ കൂടി. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്.

സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button