Life Style

നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ആഹാരങ്ങൾ

ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുൻപ് എങ്കിലും അത്താഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ഉറങ്ങാൻ പോകുമ്പോൾ വിശപ്പ് ഉണ്ടാകുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാവുന്നതാണ്. അങ്ങനെ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിനു ഗുണകരമാകുകയും നല്ല ഉറക്കം പ്രധാന ചെയ്യുന്നതുമാവണം. അത്തരം ചില സ്‌നാക്ക് ഏതെന്ന് നോക്കാം

*വാഴപ്പഴം:
വാഴപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും ക്ഷീണിച്ച മസിലുകളെയും നാഡികളെയും റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഇതിലടങ്ങിയ വിറ്റാമിന്‍ ബി6 ട്രിപ്‌റ്റോഫാനെ സെറോടിനായി മാറ്റുകയും അതുവഴി റിലാക്‌സേഷന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

*ബദാം:
ട്രിപ്‌റ്റോഫാനും മഗ്നീഷ്യവും മസിലുകുടെയും നാഡികളുടെയും റിലാക്‌സ് ചെയ്യിക്കും. തേന്‍: ഒരു ടേബിള്‍ സ്പൂണ്‍ തേനിലുള്ള ഗ്ലൂക്കോസ് തലച്ചോറിനെ സദാ ജാഗരൂകരാക്കുന്ന കെമിക്കലായ ഒറെക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടും.

*പാല്‍:
ഇതില്‍ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം മെലാടോണിനും സെറാടോണിനുമായി മാറ്റും. ഇത് പ്രകൃതിദത്ത മയക്കുഗുളികപോലെ പ്രവര്‍ത്തിക്കുന്നു.

* ചെറികള്‍:
മെലാടോണിന്‍ ചെറികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പം ഉറക്കം വരാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button