Life StyleFood & Cookery

ഇനി ഈസിയായി തയ്യാറാക്കാം ക്രിസ്പി ചിക്കന്‍ ഫ്രൈസ്

എന്നും ഒരേ വിഭവങ്ങള്‍ കഴിച്ചാല്‍ മടുപ്പ് തോന്നില്ലേ? അപ്പോള്‍ പിന്നെ ഇത്തിരി ക്രിസ്പിയായൊരു അടിപൊളി വിഭവം തയ്യാറാക്കിയാലോ. ഇതാ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിക്കന്‍ ഫ്രൈസ്.

ചേരുവകള്‍

ചിക്കന്‍ ബ്രസ്റ്റ് – 2 എണ്ണം
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി- 1/4 ടീസ്പൂണ്‍
ഗരം മസാലപൊടി – രണ്ടു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ബ്രഡ് ക്രമ്പ്‌സ്- ആവശ്യത്തിന്
മുട്ട- 1

തയ്യാറാക്കുന്ന വിധം
ചിക്കന്‍ ഒരു വിരലിന്റെ വലുപ്പത്തില്‍ നീളത്തില്‍ മുറിക്കുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, കുരുമുളക്, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി വെക്കുക. ഇത് ഒരു മണിക്കൂര്‍ വെച്ച ശേഷം എണ്ണയില്‍ വറുത്ത് കോരാം. ഇനി മുട്ട നന്നായി അടിച്ച് പതപ്പിക്കുക. വറുത്ത് വെച്ചിരിക്കുന്ന ചിക്കന്‍ ഈ മിശ്രിതത്തില്‍ മുക്കി, പിന്നീട് ബ്രഡ് ക്രമ്പ്‌സ് പുരട്ടി വറുത്തെടുക്കുക. ക്രിസ്പി ചിക്കന്‍ ഫ്രൈസ് തയ്യാര്‍. ഇനി തക്കാളി സോസ് ചേര്‍ത്ത് കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button