Latest NewsIndiaNews

കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അനൗപചാരിക ഉച്ചകോടിക്കു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്, കശ്മീര്‍ വിഷയം ‘സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’ എന്നുപറഞ്ഞ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു മറുപടിയുമായി ഇന്ത്യ രംഗത്ത് എത്തിയത്. ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടാതിരിക്കുന്നതാണ് ഏവര്‍ക്കും നല്ലതെന്ന് ഇന്ത്യ വ്യക്തമാക്കി. നാളെയും മറ്റന്നാളുമായി തമിഴ്‌നാട്ടിലെ മഹാബലിപുരത്താണു മോദി- ഷി രണ്ടാം അനൗപചാരിക ഉച്ചകോടി നടക്കുന്നത്.

ഷി ചിന്‍പിങ്ങും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയതായും അറിഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതാണ് നമ്മുടെ എക്കാലത്തെയും സുവ്യക്തമായ നിലപാട്. ഇതു ചൈനയ്ക്കു നന്നായി അറിയാം. ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ പരാമര്‍ശങ്ങള്‍ നടത്തേണ്ടതില്ല. അതാണ് ഏവര്‍ക്കും നല്ലത്’- വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button