KeralaLatest NewsNews

ശ്രീധരന്‍ പിള്ളയെ തള്ളി കെ സുരേന്ദ്രന്‍

കോന്നി•ശബരിമല വിഷയത്തില്‍ പിള്ളയെ തള്ളി ബി.ജെ.പി നേതാവും കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍. ശബരിമലയില്‍ നിയമ നിര്‍മ്മാണമെന്നത് ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതി വിധി എതിരായാല്‍ നിയമനിര്‍മ്മാണം നടത്തും. ബി.ജെ.പി പ്രകടനപത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം, ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു . തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ശബരിമല നിയമനിര്‍മ്മാണത്തെ കുറിച്ച് ബിജെപി പറഞ്ഞിട്ടില്ല. വിശ്വാസികള്‍ക്കുവേണ്ടിയുള്ള നടപടികള്‍ ശക്തമായി എടുക്കുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്. കോടതിയില്‍ വിശ്വാസികള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളും. പുനഃപരിശോധനാ ഹര്‍ജികളിലുള്ള വിധി വരും കേസ് സുപ്രീം കോടതിയുടെ പെന്‍ഡിങ്ങിലുള്ള വിഷയം മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെയെല്ലാം തള്ളുന്ന രീതിയിലായിരുന്നു ശ്രീധരൻ പിള്ളയുടെ പുതിയ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button