Latest NewsNewsIndia

നക്‌സലിസത്തില്‍ മനംമടുത്തു; മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് നക്‌സലുകള്‍ കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് നക്‌സലുകള്‍ കീഴടങ്ങി. ഇവര്‍ ഏഴ് പേരുടെയും തലയ്ക്ക് 33.50 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ വിലയിട്ടിരുന്നത്.

രാകേഷ് എന്ന ഗണേഷ് സനകു ആച്ല, ദേവിദാസ് എന്ന മണിറാം ആച്ല, അഖില എന്ന രാധെ ഉറെ, ശിവ പൊടാവി, കരുണ എന്ന കുമ്മെ റാംസിംഗ് മാധവി, രാഹുല്‍ എന്ന ദാംജി പല്ലോ, രേഷ്മ കൊവചി എന്നിവരാണ് കീഴടങ്ങിയ നക്‌സലുകള്‍. രാകേഷ് നക്‌സല്‍ സംഘത്തിന്റെ കമ്മാന്ററും ദേവിദാസ് അദ്ദേഹത്തിന്റെ ഡപ്യൂട്ടിയുമായിരുന്നു.

നക്‌സലിസത്തില്‍ മനംമടുത്താണ് കീഴടങ്ങിയതെന്ന് ഇവര്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് നക്‌സലുകളാക്കുന്നതിം ഇവരുടെ രീതിയായിരുന്നു. ഈ വര്‍ഷം ഗഡ്ചിറോളിയില്‍ മാത്രം 23 നക്‌സലുകള്‍ കീഴടങ്ങി. 21 പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button