Life Style

ഫോണ്‍ കുത്തിയിട്ട് ഉറങ്ങല്ലേ… ആ ഉറക്കം ചിലപ്പോള്‍ മരണത്തിലേയ്ക്കായിരിക്കും : അറിയണം 7 കാര്യങ്ങള്‍

എന്തിനും ഏതിനും നമുക്ക് മൊബൈല്‍ ഫോണ്‍ വേണം.  മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ ഏറെയും ഫോണ്‍ ചാര്‍ജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. പിന്നെ, പോക്കറ്റില്‍ കിടക്കുമ്പോഴും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതു മനസ്സിലാക്കി ഉപയോഗശൈലിയില്‍ മാറ്റം വരുത്തിയാല്‍ അടുത്തുള്ള ഒരു അപകടം നമുക്കും ഒഴിവാക്കാം.

മദര്‍ബോര്‍ഡിനെ പ്രകോപിപ്പിക്കരുത്

ഭക്ഷണം കഴിക്കുന്ന നായയെ അതോടൊപ്പം കുരയ്ക്കാന്‍ പ്രേരിപ്പിച്ചാല്‍ അതു കടിക്കും. ബാറ്ററി റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോണ്‍ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്.

ചാര്‍ജര്‍ കൊണ്ടുവരുന്ന വൈദ്യുതി ബാറ്ററിയിലേക്കു കടത്തിവിടുന്ന സങ്കീര്‍ണമായ ജോലി ചെയ്യുന്ന ഫോണിനെ മറ്റു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍ മദര്‍ബോര്‍ഡിന്മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. ഈ സമ്മര്‍ദ്ദം ഫോണിന്റെ സര്‍ക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ചാര്‍ജ് ചെയ്യുന്ന ഫോണില്‍ സംസാരിക്കുമ്പോളോ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യുമ്പോഴോ ഫോണ്‍ ചൂടാവുന്നത് ഇതുകൊണ്ടാണ്.

സര്‍ക്യൂട്ടില്‍ എന്തെങ്കിലും തകരാറുകളുണ്ടെങ്കില്‍ ഈ ചൂടു മൂലം ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയണ്‍ ബാറ്ററിയുടെ സ്‌ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം.

ഓവര്‍ഡോസ് അപകടം

രാത്രിയില്‍ ഫോണ്‍ ചാര്‍ജിങ്ങിന് ഇട്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പലരും കരുതുന്നതു ബാറ്ററി 100 % ആയിക്കഴിഞ്ഞാല്‍ പിന്നെ വൈദ്യുതി അതിലേക്കു പ്രവഹിക്കുന്നത് നില്‍ക്കുമെന്നാണ്. എല്ലാ ബാറ്ററിയിലും ഇതു സാധ്യമാകണമെന്നില്ല. ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാവാതെ വരുമ്പോള്‍ ബാറ്ററി ചൂടാവും. ഇതും ഷോര്‍ട് സര്‍ക്യൂട്ടിലേക്ക് നയിച്ചേക്കാം

ഇങ്ങനെ തുടര്‍ച്ചയായി രാത്രിയില്‍ ഫോണ്‍ ചാര്‍ജിങ്ങിനു കുത്തിയിട്ടാല്‍ ബാറ്ററി തകരാറായി വീര്‍ത്തുവരും (ബള്‍ജിങ്). ഇങ്ങനെ വീര്‍ത്തിരിക്കുന്ന ബാറ്ററികള്‍ക്കു തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ബാറ്ററി വീര്‍ത്തിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അതു മാറ്റി പുതിയതു വാങ്ങിയിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button