Life Style

ഗര്‍ഭനിരോധന ഗുളിക കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു..

അപ്രതീക്ഷിതമായുള്ള ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഒഴിക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകള്‍ ഏറെയുണ്ട്. എന്നാല്‍ ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോള്‍ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതു വേണ്ട രീതിയില്‍ കഴിച്ചാല്‍ മാത്രമേ ഗുണം ചെയ്യുകയുള്ളൂ.

ഈസ്ട്രോജന്‍ അല്ലെങ്കില്‍ പ്രൊജെസ്റ്റിന്‍ ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസം വരുത്തി ശരീരത്തിലെ അണ്ഡോത്പാദന പ്രക്രിയ അമര്‍ത്തി വച്ച് ഗര്‍ഭധാരണം നടന്നു കഴിഞ്ഞതായി ശരീരത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഗര്‍ഭനിരോധന ഗുളികകള്‍ ചെയ്യുന്നത് . ശരീരത്തിലെ ഹോര്‍മോണുകളുമായാണ് ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സ്വയം ചികിത്സ അപകടകരമാണ്. അതുകൊണ്ട് തന്നെ ഗര്‍ഭനിരോധന ഗുളിക കഴിക്കുമ്‌ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചെ മതിയാവു.
1.സുഹൃത്തുക്കള്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും പ്രത്യേക തരം ഗര്‍ഭനിരോധക ഗുളിക നിങ്ങള്‍ക്ക് ഇണങ്ങുന്നത് ആകണം എന്നില്ല . അതിനാല്‍ നിങ്ങള്‍ക്കിണങ്ങിയ ഗുളിക ഏതെന്നറിയാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

2.എല്ലാ ദിവസവും കൃത്യസമയത്ത് ഗുളിക കഴിക്കണം.

3.ഗര്‍ഭധാരണത്തിനുള്ള സാധ്യത ഇല്ലാതാക്കുമെങ്കിലും ഈ ഗുളിക ഒരിക്കലും എയ്ഡ്സ് പോലുള്ള എസ്ടിഡികളില്‍ നിന്നും സുരക്ഷ നല്‍കില്ല. അതിനാല്‍ വിശ്വസിക്കാവുന്ന പങ്കാളിയുമായല്ല ലൈംഗബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ സ്വന്തം സുരക്ഷ ഉറപ്പു വരുത്താനുള്ള മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

4.പോളിസിസ്റ്റിക് ഓവറീസ്, എന്‍ഡോമെട്രിയോസിസ് , മുഖക്കുരു പോലെ സ്ത്രീകളെ വിഷമിപ്പിക്കുന്ന പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗര്‍ഭനിരോധക ഗുളികകള്‍ ഉപയോഗിക്കാറുണ്ട്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

5.ശരിയായ ഗുളികകള്‍ അല്ല തിരഞ്ഞെടുക്കുന്നത് എങ്കില്‍ ശരീര ഭാരം പെട്ടെന്ന് കൂടുന്നതിനും കുറയുന്നതിനും കാരണമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button