CricketLatest NewsNews

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ സന്ദേശ് ജിങ്കന് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഈ മാസം 15ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

അതേസമയം പരിക്ക് സാരമുള്ളതാണെന്നും താരത്തിന് സീസണ്‍ തന്നെ നഷ്ടമാകുമെന്നുമാണ് സൂചന. പരിക്ക് കാരണം യോഗ്യത മത്സരം നഷ്ടമാവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജിങ്കാന്‍. നേരത്തെ മറ്റൊരു പ്രതിരോധതാരം രാഹുല്‍ ബെക്കേയ്ക്കും പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button