
മുംബൈ: സ്കൂട്ടർ റോഡിലെ കുഴിയില്‍ വീണ്, പിന്നിലെത്തിയ ട്രക്ക് കയറി യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില്‍ താനെയിലെ ഭിവന്ദിയിലുണ്ടായ അപകടത്തിൽ ഡോക്ടറായ നേഹാ ഷെ(23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിന്‍റെ ടയറുകളിലൊന്ന് കുഴിയില്‍ കുടുങ്ങി നേഹ താഴെ വീഴുകയും, പിന്നാലെ വന്ന ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവച്ചുതന്നെ നേഹ മരണപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ആളുകള്‍ റോഡ് ഉപരോധിച്ചു. അടുത്ത മാസം വിവാഹിതയാകാനിരിക്കെയാണ് നേഹയുടെ മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments