KeralaLatest NewsIndia

മദ്യം എടുത്തുമാറ്റിയതിന് മാവേലിക്കരയിൽ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍

താന്‍ സൂക്ഷിച്ച മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചാണ്‌ ഇയാള്‍ അച്‌ഛനെ ക്രൂരമായി മര്‍ദിച്ചത്‌.ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ വൈറലാവുകയും കുറത്തികാട്‌ പോലീസ്‌ കേസെടുക്കുകയുമായിരുന്നു.

മാവേലിക്കര: മദ്യം എടുത്തു മാറ്റിയെന്ന്‌ ആരോപിച്ച്‌ അച്‌ഛനെ മര്‍ദിച്ച സംഭവത്തില്‍ യുവാവ്‌ അറസ്‌റ്റില്‍. തെക്കേക്കര ഉമ്ബര്‍നാട്‌ കാക്കാനപ്പള്ളില്‍ കിഴക്കതില്‍ രതീഷിനെ(29)യാണ്‌ കുറത്തികാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. വയോജന ദിനമായ കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. താന്‍ സൂക്ഷിച്ച മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചാണ്‌ ഇയാള്‍ അച്‌ഛനെ ക്രൂരമായി മര്‍ദിച്ചത്‌.ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ വൈറലാവുകയും കുറത്തികാട്‌ പോലീസ്‌ കേസെടുക്കുകയുമായിരുന്നു.

വധശ്രമത്തിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു . കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ചുനക്കര കോട്ടമുക്കില്‍ വച്ചാണ്‌ കുറത്തികാട്‌ എസ്‌.ഐ: എ.സി.വിപിന്‍ അറസ്‌റ്റ് ചെയ്‌തത്‌. ഇയാള്‍ കഞ്ചാവ്‌ കേസില്‍ ഉള്‍പ്പെടെ പ്രതിയായിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button