Latest NewsNewsIndia

ശ്രീ ശ്രീ രവിശങ്കറിന്‍റെ മാനസികാരോഗ്യ പരിഹാരം അശാസ്ത്രീയം; നടത്താനിരുന്ന പരിപാടി വിവാദത്തിൽ

ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കര്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടത്താനിരുന്ന പരിപാടി വിവാദത്തിൽ. വ്യാഴാഴ്ച ജെ എന്‍ ടാറ്റ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാനിരുന്ന എക്സലന്‍സ് ത്രൂ ഇന്നര്‍പീസ് എന്ന പരിപാടിയാണ് വിവാദമായത്. ശ്രീ ശ്രീ രവിശങ്കറിന്‍റെ മാനസികാരോഗ്യ പരിഹാരം അശാസ്ത്രീയമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘം രംഗത്തെത്തിയിരുന്നു.

ശ്രീ ശ്രീ രവിശങ്കറിന്‍റെ രീതികള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും പരിപാടി നടത്തിയാല്‍ സ്ഥാപനത്തിന്‍റെ സല്‍പേരിന് കളങ്കം വരുമെന്നും പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും പറഞ്ഞു. മാനസികാരോഗ്യപ്രശ്നത്തിന് ശ്രീശ്രീ രവിശങ്കര്‍ നിര്‍ദേശിക്കുന്ന തെറപ്പി അശാസ്ത്രീയമാണെന്നും ഐഐഎസ്‍സിയുടെ ബാനറില്‍ പരിപാടി നടത്തരുതെന്നുമായിരുന്നു ഇവർ ആവശ്യപ്പെട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് ഐഐഎസ്‍സി ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് പരിപാടിയുടെ വിവരങ്ങള്‍ നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button