Latest NewsNewsInternational

ഫോണ്‍ ചാര്‍ജിലിട്ട് ഹെഡ് സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നിടെ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ഫോണ്‍ ചാര്‍ജിലിട്ട് ഹെഡ് സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നിടെ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. പതിനാലുകാരിയായ അലുവ അസെറ്റ്കിസി അബ്‌സല്‍ബെക്ക് എന്ന കസാക്കിസ്ഥാനിലെ പെണ്‍കുട്ടിയാണ് മൊബൈല്‍ പൊട്ടിത്തറിച്ച് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഉറങ്ങാന്‍ കിടപ്പോള്‍ ഫോണ്‍ ചാര്‍ജിലിട്ട് മ്യൂസിക് കേള്‍ക്കുകയായിരന്നു. ഉറങ്ങിക്കിടക്കുമ്പോള്‍ തലയിണയില്‍ ചാര്‍ജ് ചെയ്യാനിട്ട സ്മാര്‍ട് ഫോണ്‍ അമിത ചൂടുകാരണം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു.

ചാര്‍ജിലിട്ട ഫോണ്‍ അമിതമായി ചൂടായതിനാലാണ് പൊട്ടിത്തെറിച്ചതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു. എന്നാല്‍ സ്മാര്‍ട് ഫോണിന്റെ ബ്രാന്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിച്ചുള്ള മരണങ്ങളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button