Life StyleHome & Garden

സമ്പത്ത് വര്‍ദ്ധിക്കണോ? എങ്കില്‍ ഈ മരങ്ങള്‍ വീട്ടില്‍ നടാം

അത്യാവശ്യം സമ്പത്തും സുഖസൗകര്യങ്ങളുമൊക്കെയായി ജീവിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി ചിലര്‍ എന്ത് വേണമെങ്കിലും ചെയ്യും. എന്നാല്‍ വീട്ടില്‍ നട്ടുവളര്‍ത്തുന്ന ചില മരങ്ങള്‍ക്ക് സമ്പത്ത് വര്‍ദ്ധിപ്പിക്കാനാവുമെന്ന് നിങ്ങള്‍ക്കറിയാമോ? തുളസി, കണിക്കൊന്ന, നെല്ലി, കവുങ്ങ് എന്നിവയൊക്കെ സമ്പത്തിനെ ആകര്‍ഷിക്കാന്‍ കഴിയുന്ന വൃക്ഷങ്ങളാണ്.

വീടിന്റെ വടക്ക് ഭാഗത്ത് നെല്ലി മരം വയ്ക്കുന്നതും വീടിനു ചുറ്റും കവുങ്ങ് നടുന്നതും സമ്പത്ത് വര്‍ദ്ധിപ്പിക്കും. വീടിന്റെ ചുറ്റുമുള്ള പറമ്പില്‍ വാഴ നടാം. വീട്ടില്‍ തുളസി നടുന്നതും നല്ലതാണ്. തുളസിക്കൊപ്പം മഞ്ഞള്‍ കൂടി നട്ടാല്‍ ഐശ്വര്യം വര്‍ദ്ധിക്കും. വീടിന്റെ വടക്കുകിഴക്കു മൂലയില്‍ കണിക്കൊന്ന വയ്ക്കുക വഴി സമ്പല്‍സമൃദ്ധി കൈവരിക്കാനാകും.

പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടണം എന്നാണ് പ്രമാണം. അതിനാല്‍ അധികം വേരുകള്‍ പടരുന്ന മരങ്ങള്‍ ഒഴിവാക്കാം. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയിയിലും വൃക്ഷങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കി വരുന്നു. ഓറഞ്ച്, നാരകം, പന, മുള എന്നിവ നടുന്നത് നല്ലതാണ്. നാരകം, ഓറഞ്ച്, മുള ഇവ തെക്ക് കിഴക്ക് ഭാഗത്ത് മാത്രമേ പാടുള്ളൂ. പന വീടിന്റെ രണ്ട് ഭാഗത്തായി സ്ഥാപിക്കണം. പ്രധാന വാതിലിന് നേരെ ഒരു മരവും വരാന്‍ പാടില്ല. അങ്ങനെ വന്നാല്‍ മരം മുറിച്ചു മാറ്റുകയോ പക്വാ കണ്ണാടി സ്ഥാപിച്ച് നെഗറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിച്ച് കളയുകയോ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button