Kauthuka Kazhchakal

ഡാന്‍സ് ചെയ്യുന്ന പോലെ ട്രാഫിക് നിയന്ത്രിച്ച് പോലീസുകാരന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എത്ര ബുദ്ധിമുട്ടേറിയ ജോലിയായാലും അത് ആസ്വദിച്ച് ചെയ്യണം. നമ്മള്‍ ജോലിയെ സ്‌നേഹിച്ചു തുടങ്ങിയാല്‍ പിന്നെ ജോലിഭാരം അറിയുകയേയില്ല. അതിന് ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ദുര്‍ഗാപൂജയ്ക്കിടെ ജനത്തിരക്ക് നിയന്ത്രിക്കുന്ന ഒരു ട്രാഫിക് പോലീസുകാരന്റെ വീഡിയോ വൈറലായിരുന്നത് ഓര്‍ക്കുന്നുണ്ടോ? ബാരിക്കേഡിലും കസേരയിലുമായി കയറിനിന്ന്, നിര്‍ത്താതെ വിസിലടിച്ച്, കൈകൊണ്ട് ഡാന്‍സ് ചെയ്യും പോലെ ആംഗ്യങ്ങള്‍ കാണിക്കുന്ന പോലീസുകാരന്‍.

അന്ന് സോഷ്യല്‍ മീഡിയ ആ വീഡിയോ ഏറ്റെടുത്തിരുന്നു. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും, സ്വതസിദ്ധമായ അദ്ദേഹത്തിന്റെ ശൈലിയുമെല്ലാം ഏറെ കയ്യടിയാണ് നേടിയത്. എന്നാല്‍ ഇത്തവണയും കോണ്‍സ്റ്റബിളായ ഏലിയാസ് മിയാ ദുര്‍ഗാപൂജയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ അദ്ദേഹം യൂണിഫോമിലല്ല. യൂണിഫോമിലല്ലെങ്കില്‍ എന്താ പഴയ ആ ഊര്‍ജ്ജത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് കാണികളുടെ അഭിപ്രായം. കൊല്‍ക്കത്ത പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമായാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/kolkatapoliceforce/videos/520725955421683/

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ടായിരത്തിലധികം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ വീഡിയോ കണ്ടു. പഴയ വൈറല്‍ വീഡിയോ ഓര്‍ത്തുവച്ച പലരും ഏലിയാസിനെ വീണ്ടും കമന്റുകളിലൂടെ അഭിനന്ദിച്ചു. എന്തായാലും കൗതുകമുണര്‍ത്തുന്ന ഈ ശൈലി മാറ്റരുത് എന്നാണ് എല്ലാവര്‍ക്കും ഏലിയാസിനോട് പറയാനുള്ളത്.

https://www.facebook.com/rajib.ghosh.50596/videos/1883346685054244/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button