Latest NewsNewsSports

ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ്; മേരി കോമിന് പിന്നാലെ മഞ്ജു റാണിയും സെമിയിൽ: രണ്ടാം മെഡൽ നേട്ടത്തിൽ ഇന്ത്യ

മോസ്കോ: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് പിന്നാലെ മഞ്ജു റാണിയും സെമിയിൽ. . 48 കിലോ ഗ്രാം വിഭാഗത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ ഇടിച്ച് വീഴ്ത്തിയാണ് മ‍ഞ്ജു റാണി സെമി ഉറപ്പിച്ചത്. ഇതോടെ മ‍ഞ്ജു റാണിയിലൂടെ രണ്ടാം വെങ്കല മെഡല്‍ ഇന്ത്യ ഉറപ്പിച്ചു. ഇതാദ്യമായാണ് മഞ്ജു റാണി ലോക ബോക്സിംഗില്‍ സെമിയിലെത്തുന്നത്.സ്കോര്‍ 4-1.

രാവിലെ നടന്ന 51 കിലോ ഗ്രാം വിഭാഗത്തില്‍ മേരി കോം സെമിയിലെത്തി ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഉറപ്പിച്ചിരുന്നു. കൊളംബിയയുടെ വിക്ടോറിയ വലെൻസിയെയാണ് മൂന്നാം സീഡായ മേരി കോം തോൽപ്പിച്ചത്. രാവിലെ പത്തരയ്ക്ക് തുടങ്ങി മത്സരം അരമണിക്കൂറോളമാണ നീണ്ടത്. 36കാരിയായ മേരി കോം ആറു തവണ ലോക ചാമ്പ്യനായിട്ടുണ്ട്. മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലും നേടിയിട്ടുണ്ട്. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് സാധിച്ചിരുന്നില്ല. ഇത്തവണ അത് തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേരി കോം പോരാടാൻ ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button