Latest NewsNewsIndia

പ്രധാനമന്ത്രിയുടെ വികാര നിർഭരമായ വാക്കുകൾ, ‘രാജ്യത്തിന്റെ കിരീടമാണ് ജമ്മു കശ്​മീരും ലഡാക്കും’

ജാല്‍ഗണ്‍: രാജ്യത്തിന്റെ കിരീടമാണ് ജമ്മു കശ്​മീരും ലഡാക്കും, നമുക്കത് കേവലമൊരു തുണ്ടു ഭൂമിയല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി മഹാരാഷ്​ട്രയിലെ ജാല്‍ഗണില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ALSO READ : ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയില്‍: മോഹന്‍ ഭാഗവത്

ജമ്മു കശ്​മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുൻപ് ​70 വര്‍ഷമായി ജമ്മു കശ്​മീര്‍, ലഡാക്ക്​ എന്നിവിടങ്ങളിലെ വാത്മീകി സമുദായക്കാര്‍  അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഇല്ലാത്തവരായിരു​ന്നു. നമ്മുടെ സഹോദരങ്ങളെ ചേര്‍ത്തു പിടിക്കാന്‍ ഭാഗ്യം ലഭിച്ചതിന്​ വാത്മീകിക്കു മുൻപിൽ തലകുമ്പിടുന്നു. സുരക്ഷാ സംബന്ധമായ ആവശ്യങ്ങള്‍ പരിഗണിച്ച്‌​ ചില നടപടികളെടുത്തുവെന്നും കശ്​മീരിലേയും ചുറ്റുപാടുകളിലേയും എല്ലാ പ്രതിലോമ ശക്തികള്‍ക്കുമിടയിലും പ്രദേശത്തെ സാധാരണ നിലയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button