Latest NewsNewsIndia

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് മരണം : നിരവധി പേർക്ക് പരിക്കേറ്റു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ലഖ്​നൗ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ വീട്ടിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകരുകയായിരുന്നു. 15 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. അപകട സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും, പരിക്കേറ്റവർക്കും എല്ലാവിധ സഹായവും നല്‍കിയെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥരോട് കർശനമായി നിർദേശിച്ചു.

Also read : വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button