News

മൃതദേഹം ഉറുമ്പരിച്ച സംഭവം : അഞ്ച് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ഭോപ്പാല്‍: ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചു. മരിച്ചയാളെ തിരിഞ്ഞു നോക്കാതെ ആശുപത്രികിടക്കയില്‍ കിടന്നത് മണിക്കൂറുകളോളം. തുടര്‍ന്ന് മൃതദേഹം ഉറുമ്പരിച്ചതോടെ സംഭവം വിവാദമായി. സംഭവത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു . ഭോപ്പാലിലെ ആശുപത്രിയിലാണ് സംഭവം. ബാലചന്ദ്ര ലോധി(50)എന്നയാളുടെ മൃതദേഹത്തിലാണ് ഉറുമ്പരിച്ചത്.

ഇതിന്റെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെയാണ് ഒരു സര്‍ജ്ജനടക്കം അഞ്ചു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടത്. വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ക്ഷയരോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ബാലചന്ദ്ര ലോധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍, ഏതാനും സമയങ്ങള്‍ക്കകം ലോധി മരിക്കുകയായിരുന്നു. വാര്‍ഡിലുള്ള മറ്റു രോഗികള്‍ വിവരം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാവിലെ പത്ത് മണിയോടെ വാര്‍ഡില്‍ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മൃതദേഹത്തെ അവഗണിക്കുകയായിരുന്നു.

ശിവപുരി ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. ആരും തിരിഞ്ഞുനോക്കാനില്ലാത്ത മൃതദേഹത്തിന്റെ കണ്ണുകളിലൂടെ ഉറുവമ്പുകളരിക്കുന്ന ചിത്രം ചൊവ്വാഴ്ച്ച മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button