Latest NewsNewsIndia

അയോധ്യ കേസില്‍ മധ്യസ്ഥ നിലപാടിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് : ചീഫ് ജസ്റ്റിസിന് കത്ത് നൽകി

ന്യൂ ഡൽഹി : അയോധ്യ കേസില്‍ മുസ്ലീം വ്യക്തിനിയമ ബോർഡ് മധ്യസ്ഥ നിലപാടിനെതിരെ രംഗത്ത്. നിലവിൽ പുറത്തുവന്ന ഒത്തുതീർപ്പ് നിർദ്ദേശത്തോട് യോജിപ്പില്ല. . കോടതിവിധി അംഗീകരിക്കും. ഇത് സംബന്ധിച്ച് മുസ്ലീം സംഘടനകൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. മധ്യസ്ഥസമിതിയുടെ ശുപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണമെന്നു ആവശ്യപ്പെടുന്നു.

ALSO READ : വിശ്വാസിസമൂഹവും അവരുടെ ധര്‍മ്മസമരത്തിന് പിന്തുണയേകിയ പൊതുസമൂഹവും സുരേന്ദ്രനെ തന്നെ തിരഞ്ഞെടുക്കും: ഒ രാജഗോപാല്‍

നേരത്തെ അയോധ്യയിലെ തർക്കഭൂമിയിൽ നിന്നുള്ള അവകാശവാദത്തിൽ നിന്നും ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്‍റെ നിര്‍ദ്ദേശം പുറത്ത് വന്നിരുന്നു. മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകൾ ഉപേക്ഷിച്ചാൽ തർക്കഭൂമി വിട്ട് നല്കാം എന്നാണ് സുന്നി വഖഫ് ബോർഡിന്‍റെ നിലപാട്.രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസിൽ സുപ്രീംകോടതിയിൽ മുസ്ലീം പക്ഷത്തെ കക്ഷികളിലൊന്നാണ് സുന്നി വഖഫ് ബോർഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button