Latest NewsNewsIndia

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ നിന്നും സോണിയ ഗാന്ധി പിന്മാറി : രാഹുൽ ഗാന്ധി പങ്കെടുക്കും

ന്യൂ ഡൽഹി : കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കില്ല. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹേന്ദര്‍ഗഡില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്നുമാണ് സോണിയ ഗാന്ധി പിന്മാറിയത്. പകരം രാഹുൽ ഗാന്ധി പങ്കെടുക്കും. പിന്മാറിയതിന്‍റെ കാരണം വ്യക്തമല്ല. പാര്‍ട്ടി ട്വിറ്റർ അക്കൗണ്ടിൽ നിന്നും റാലിയില്‍ സോണിയ പങ്കെടുക്കുമെന്ന ട്വീറ്റ് ഒഴിവാക്കിയിട്ടുണ്ട്.

Also read : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

ഒഴിവാക്കാന്‍ സാധിക്കാത്ത ചില പ്രത്യേക കാരണങ്ങളാല്‍ സോണിയ ഗാന്ധിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധിയാവും പകരമെത്തുകയെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആഗസ്റ്റിൽ കോൺഗ്രസ്റ്റിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ ശേഷമുള്ള സോണിയയുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇന്നത്തേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button