Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു : ക്യാബിനുകൾ കത്തിനശിച്ചു

റിയാദ് : തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം. സൗദി അറേബ്യയിലെ യാമ്പുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ യാമ്പു-ജിദ്ദ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിരുന്ന 75ഓളം ക്യാബിനുകളില്‍ നാലെണ്ണം കത്തിനശിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം കൂടുതല്‍ ക്യാബിനുകളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നു ചൈന

shortlink

Related Articles

Post Your Comments

Related Articles


Back to top button