KeralaLatest NewsNews

നെടുമ്പാശേരിയില്‍ ഇറങ്ങാനായി താഴ്ന്ന വിമാനം പെട്ടെന്നു പറന്നുയര്‍ന്നു: അമ്പരന്ന് യാത്രക്കാർ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാനായി താഴ്ന്ന വിമാനം പെട്ടെന്ന് പറന്നുയർന്നതോടെ അമ്പരന്ന് യാത്രക്കാർ. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മസ്‌ക്കറ്റിൽ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റണ്‍വേ ലക്ഷ്യമാക്കി താഴ്ന്ന ശേഷം പെട്ടെന്നു പറന്നുയര്‍ന്നത്. വിമാനം ലാന്‍ഡ് ചെയ്യുകയാണെന്ന് അറിയിപ്പുണ്ടായ ശേഷം പറന്നു പൊങ്ങിയതാണ് യാത്രക്കാരെ ആശങ്കയിലാക്കിയത്. പ്രതികൂല കാലാവസ്ഥ മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പൈലറ്റ് പിന്നീടു റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് 15 മിനിറ്റിന് ശേഷമാണ് വിമാനം വീണ്ടും ഇറക്കിയത്.

Read also: പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കീനാശിനി സാന്നിധ്യത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button