Latest NewsIndiaNews

ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കൊടുംക്രൂരത

കൊല്‍ക്കത്ത  : പ്രണയബന്ധത്തെ തുടർന്ന് 2011ല്‍ ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോള്‍  നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത് കൊടും പീഡനം. വീട്ടില്‍ നിന്നും യുവതിയെ വലിച്ചിഴച്ച് പുറത്തെത്തിച്ച് മര്‍ദ്ദിച്ച് അവശയാക്കുകയും, നഗ്നയാക്കി ഗ്രാമത്തിന് ചുറ്റും നടത്തിക്കുകയും ചെയ്തു. വെസ്റ്റ് ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. യുവതിയെ ആക്രമിച്ചതില്‍ കൂടുതൽപേരും സ്ത്രീകളായിരുന്നു. യുവതി ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും 2011ല്‍ ഒളിച്ചോടി. കഴിഞ്ഞ ഇടയ്ക്ക് യുവതി തിരികെ എത്തിയെന്നും ഇത് അരുതാത്ത ബന്ധമായിരുന്നെന്നുമാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അധികൃതർ നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

Also read : ഭര്‍ത്താവ് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലി; കാരണം ഇതാണ്

Tags

Post Your Comments


Back to top button
Close
Close